ന്യൂനമർദം ചൊവ്വാഴ്ച രൂപപ്പെടും; ശക്തമായ മഴ തുടരും
Sunday, August 2, 2020 12:16 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ബം​​ഗാ​​ൾ ഉ​​ൾ​​ക്ക​​ട​​ലി​​ൽ രൂ​​പം​​കൊ​​ള്ളു​​ന്ന ന്യൂ​​ന​​മ​​ർ​​ദം ചൊ​​വ്വാ​​ഴ്ച​​യോ​​ടെ ശ​​ക്തി​​പ്രാ​​പി​​ക്കു​​മെ​​ന്നും അ​​തു​​മൂ​​ലം തി​​രു​​വ​​ന​​ന്ത​​പു​​രം മു​​ത​​ൽ കാ​​സ​​ർ​​ഗോ​​ഡ് വ​​രെ​​യു​​ള്ള ജി​​ല്ല​​ക​​ളി​​ൽ വെ​​ള്ളി​​യാ​​ഴ്ച​​വ​​രെ അ​​തി​​ശ​​ക്ത​​മാ​​യ മ​​ഴ തു​​ട​​രു​​മെ​​ന്നും കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം അ​​റി​​യി​​ച്ചു.

ചൊ​​വ്വാ​​ഴ്ച​​വ​​രെ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ൽ മ​​ഞ്ഞ അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ന്ന് ആ​​ല​​പ്പു​​ഴ, കോ​​ട്ട​​യം, ഇ​​ടു​​ക്കി, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട്, മ​​ല​​പ്പു​​റം, കോ​​ഴി​​ക്കോ​​ട്, വ​​യ​​നാ​​ട്, ക​​ണ്ണൂ​​ർ, കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​ക​​ളി​​ലും നാ​​ളെ പ​​ത്ത​​നം​​തി​​ട്ട, ആ​​ല​​പ്പു​​ഴ, കോ​​ട്ട​​യം, ഇ​​ടു​​ക്കി, എ​​റ​​ണാ​​കു​​ളം, തൃ​​ശൂ​​ർ, മ​​ല​​പ്പു​​റം, കോ​​ഴി​​ക്കോ​​ട്, വ​​യ​​നാ​​ട്, ക​​ണ്ണൂ​​ർ, കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​ക​​ളി​​ലും നാ​​ലി​​ന് പ​​ത്ത​​നം​​തി​​ട്ട, കോ​​ട്ട​​യം, ഇ​​ടു​​ക്കി, എ​​റ​​ണാ​​കു​​ളം, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട്, മ​​ല​​പ്പു​​റം, കോ​​ഴി​​ക്കോ​​ട്, വ​​യ​​നാ​​ട്, ക​​ണ്ണൂ​​ർ, കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​ക​​ളി​​ലും അ​​ഞ്ചി​​ന് തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം, ആ​​ല​​പ്പു​​ഴ, കോ​​ട്ട​​യം, ഇ​​ടു​​ക്കി, എ​​റ​​ണാ​​കു​​ളം, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട്, മ​​ല​​പ്പു​​റം, കോ​​ഴി​​ക്കോ​​ട്, വ​​യ​​നാ​​ട്, ക​​ണ്ണൂ​​ർ, കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​ക​​ളി​​ലു​​മാ​​ണ് മ​​ഞ്ഞ അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ച്ച​​ത്. ഒ​​റ്റ​​പ്പെ​​ട്ട ഇ​​ട​​ങ്ങ​​ളി​​ൽ 24 മ​​ണി​​ക്കൂ​​റി​​ൽ ആ​​റു​​മു​​ത​​ൽ 11 സെ​​ന്‍റിമീ​​റ്റ​​ർ​​ വ​​രെ മ​​ഴ പെ​​യ്യു​​മെ​​ന്നാ​​ണു പ്ര​​വ​​ച​​നം.

ഇ​​തി​​ൽ തി​​ങ്ക​​ളാ​​ഴ്ച ഇ​​ടു​​ക്കി, കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​ക​​ളി​​ലും നാ​​ലി​​ന് കോ​​ട്ട​​യം, ഇ​​ടു​​ക്കി, ക​​ണ്ണൂ​​ർ, കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​ക​​ളി​​ലും അ​​ഞ്ചി​​ന് കോ​​ട്ട​​യം, ഇ​​ടു​​ക്കി, കോ​​ഴി​​ക്കോ​​ട്, വ​​യ​​നാ​​ട്, ക​​ണ്ണൂ​​ർ, കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​ക​​ളി​​ലും അ​​തി​​ശ​​ക്ത​​മാ​​യ മ​​ഴ പെ​​യ്യു​​മെ​​ന്നാ​​ണ് പ്ര​​വ​​ച​​നം.

കാ​ല​വ​ർ​ഷ​ത്തി​ൽ 22 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം ര​​​ണ്ടു മാ​​​സം പി​​​ന്നി​​​ടു​​​ന്പോ​​​ൾ സം​​​സ്ഥാ​​​ന​​​ത്ത് 22 ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വ്. കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ വ​​​രെ കേ​​​ര​​​ള​​​ത്തി​​​ൽ പെ​​​യ്യേ​​​ണ്ടി​​യി​​​രു​​​ന്ന​​​ത് 1384 മി​​​ല്ലിമീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ്. എ​​​ന്നാ​​​ൽ പെ​​​യ്ത​​​ത് 1081.5 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മാ​​​ത്ര​​​മാ​​​ണ്.

ഇ​​​ക്കു​​​റി ജൂ​​​ണ്‍ ഒ​​​ന്നി​​​നുത​​​ന്നെ കാ​​​ല​​​വ​​​ർ​​​ഷം സം​​​സ്ഥാ​​​ന​​​ത്തു പെ​​​യ്തുതു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. ആ​​​ദ്യ ആ​​​ഴ്ച​​​ക​​​ളി​​​ൽ തി​​​മി​​​ർ​​​ത്തു പെ​​​യ്ത കാ​​​ല​​​വ​​​ർ​​​ഷം പി​​​ന്നീ​​​ട് ദു​​​ർ​​​ബ​​​ല​​​മാ​​​യി. ഇ​​​തോ​​​ടെ ജൂ​​​ലൈ ആ​​​ദ്യം മ​​​ഴ​​​ക്കു​​​റ​​​വ് 27 ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ലെ​​​ത്തു​​​ക​​​യും ചെ​​​യ്തു.

കാ​​​ല​​​വ​​​ർ​​​ഷം ദു​​​ർ​​​ബ​​​ല​​​മാ​​​യ തോടെ സം​​​സ്ഥാ​​​ന​​​ത്തെ മി​​​ക്ക ജി​​​ല്ല​​​ക​​​ളും രൂ​​​ക്ഷ​​​മാ​​​യ മ​​​ഴ​​​ക്കു​​​റ​​​വി​​​ലു​​​മാ​​​യി. എ​​​ന്നാ​​​ൽ ജൂ​​​ലൈ പി​​​ന്നി​​​ടു​​​ന്പോ​​​ൾ ക​​​ണ്ണൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണ് ശ​​​രാ​​​ശ​​​രി മ​​​ഴ ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ക​​​ണ്ണൂ​​​രി​​​ൽ ര​​​ണ്ട് ശ​​​ത​​​മാ​​​ന​​​വും കോ​​​ഴി​​​ക്കോ​​​ട് ആ​​​റ് ശ​​​ത​​​മാ​​​ന​​​വും അ​​​ധി​​​കമ​​​ഴ പെ​​​യ്ത​​​പ്പോ​​​ൾ കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ൽ മ​​​ഴ​​​യു​​​ടെ അ​​​ള​​​വ് ശ​​​രാ​​​ശ​​​രി​​​യി​​​ൽ ഒ​​​തു​​​ങ്ങി. വ​​​യ​​​നാ​​​ട്, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് മ​​​ഴ​​​ക്കു​​​റ​​​വ് അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​ത്.

വ​​​യ​​​നാ​​​ട്ടി​​​ൽ 57 ശ​​​ത​​​മാ​​​ന​​​വും ഇ​​​ടു​​​ക്കി​​​ൽ 43 ശ​​​ത​​​മാ​​​ന​​​വും മ​​​ഴ​​​ക്കു​​​റ​​​വാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. തൃ​​​ശൂ​​​രി​​​ൽ 37 ശ​​​ത​​​മാ​​​ന​​​വും പാ​​​ല​​​ക്കാ​​​ട് 27 ശ​​​ത​​​മാ​​​ന​​​വും കൊ​​​ല്ല​​​ത്ത് 24 ശ​​​ത​​​മാ​​​ന​​​വും ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ 23 ശ​​​ത​​​മാ​​​ന​​​വും മ​​​ഴ​​​ക്കു​​​റ​​​വാ​​​ണു​​​ള്ള​​​ത്.

ജൂ​​​ണ്‍ ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ച്ച കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ വ​​​രെ കേ​​​ര​​​ള​​​ത്തി​​​ൽ പെ​​​യ്ത മ​​​ഴ​​​യു​​​ടെ ക​​​ണ​​​ക്ക് ജി​​​ല്ല തി​​​രി​​​ച്ച് മി​​​ല്ലീ​​​മീ​​​റ്റ​​​റി​​​ൽ, ജി​​​ല്ല-​​​പെ​​​യ്ത മ​​​ഴ(​​​പെ​​​യ്യേ​​​ണ്ട മ​​​ഴ) എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ

കാ​​​സ​​​ർ​​​ഗോ​​​ഡ്-1984(2070.3)
ക​​​ണ്ണൂ​​​ർ-1901(1870.7)
കോ​​​ഴി​​​ക്കോ​​​ട്-1930.3(1815.8)
വ​​​യ​​​നാ​​​ട്-750.5(1747.1)
മ​​​ല​​​പ്പു​​​റം-945.3(1397.4)
പാ​​​ല​​​ക്കാ​​​ട്-757.8(1035.8)
തൃ​​​ശൂ​​​ർ-964.3(1533.5)
എ​​​റ​​​ണാ​​​കു​​​ളം-1097.7(1358.7)
ഇ​​​ടു​​​ക്കി-958.5(1694.6)
കോ​​​ട്ട​​​യം-1243.1(1241.7)
പ​​​ത്ത​​​നം​​​തി​​​ട്ട-946.8(1046.7)
ആ​​​ല​​​പ്പു​​​ഴ-864(1118)
കൊ​​​ല്ലം-624(820.9)
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-517.2(553.4)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.