കൊച്ചി വിമാനത്താവളത്തിൽ എൻഐഎയുടെ പരിശോധന
Sunday, August 2, 2020 12:16 AM IST
നെടുമ്പാശേരി: സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മിന്നൽ പരിശോധന നടത്തി.
ഐജി നിതീഷ് കുമാർ, ഡിഐജി വന്ദന, എസ്പി രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കെ ത്തിയത്. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനാ സംവിധാനങ്ങളും കാർഗോ ടെർമിനലി ലെ ക്രമീകരണങ്ങളും അന്വേഷണസംഘം പരിശോധിച്ചു.
വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി സംഘം ചർച്ച നടത്തി. വിമാനത്താവളം വഴിയുള്ള സ്വർണക്കള്ളക്കടത്തിന്റെ സാധ്യതകൾ പരിശോധിക്കുകയായിരുന്നു മുഖ്യലക്ഷ്യമെന്ന് അറിയുന്നു.