എംജി സർവകലാശാല ബിരുദ പ്രവേശനം: ഏകജാലക രജിസ്ട്രേഷൻ 17 വരെ നീട്ടി
Wednesday, August 5, 2020 12:05 AM IST
കോട്ടയം: എംജി സർവക ലാശാല അഫിലിയേറ്റഡ് കോളജുകളിൽ ബിരുദ പ്രവേശനത്തിന് എകജാലകം (ക്യാപ്) വഴി 17 വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം.
സർവകലാശാല വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. 17നു വൈകുന്നേരം നാലുവരെ ഓണ്‍ലൈനായി ഫീസടച്ച് രാത്രി 11.55 വരെ രജിസ്റ്റർ ചെയ്യാം. പ്രവേശന ഷെഡ്യൂൾ ക്യാപ് വെബ്സൈറ്റിലും സർവകലാശാലയുടെ ഫേസ്ബുക്ക് പേജിലും ലഭിക്കും.