മിന്നും ജയം നേടി സഫ്ന
Wednesday, August 5, 2020 1:13 AM IST
കാട്ടാക്കട: യുപിഎസ്സി സിവിൽ സർവീസ് പരീക്ഷഫലം ഇന്നലെ പുറത്തുവന്നപ്പോൾ മിന്നും വിജയം നേടി നാടിന് അഭിമാനമായി സഫ്ന നസറുദീൻ (22). ദേശീയ തലത്തിൽ 45-ാം റാങ്കും കേരളത്തിൽ മൂന്നാം റാങ്കും നേടിയാണ് സഫ്ന സിവിൽ സർവീസ് പട്ടികയിൽ ഇടംനേടിയത്. അതും ആദ്യപരിശ്രമത്തിൽ.
പേയാട് പ്ലാവിള സർഫാന മൻസിലിൽ റിട്ട. സബ് ഇൻസ്പെക്ടർ ഹാജ നസറുദീന്റെയും റംലയുടെയും മൂന്നു മക്കളിൽ ഇളയവളാണ് സഫ്ന. പഠനത്തിൽ എപ്പോഴും ഒന്നാം സ്ഥാനക്കാരിയാണ് സഫ്ന. പ്ലസ് ടു സിബിഎസ്ഇ പരീക്ഷയിൽ ഓൾ ഇന്ത്യ തലത്തിൽ ഒന്നാം റാങ്ക് നേടിയാണ് സഫ്ന വിജയിച്ചത്. മാർ ഈവാനിയോസ് കോളജിൽനിന്ന് ഒന്നാം റാങ്കിന്റെ തിളക്കത്തോടെ ഇക്കണോമിക്സിസിൽ ബിരുദം. സിവിൽ സർവീസ് എഴുത്തുപരീക്ഷ. പരീക്ഷ കഴിഞ്ഞപ്പോൾ തന്നെ വിജയം ഉറപ്പിച്ചിരുന്നു.