ഇടുക്കി അണക്കെട്ടിൽ 3.62 അടിവെള്ളം ഉയർന്നു
Thursday, August 6, 2020 12:42 AM IST
ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 24 മണിക്കൂറിനിടെ 3.62 അടി ഉയർന്നു. ഇന്നലെ പദ്ധതി പ്രദേശത്ത് 82.40 മില്ലിമീറ്റർ മഴ ലഭിച്ചു. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയുടെ 56.68 ശതമാനം വെള്ളമാണുള്ളത്.
ഇന്നലെ രാവിലെ ഏഴിന് അണക്കെട്ടിലെ ജലനിരപ്പ് 2343.92 അടിയാണ്. പെരിയാറിൽ നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ടിലേക്കൊഴുകിയെത്തിയത് 45.633 ദശലക്ഷം ഘനമീറ്റർ ജലമാണ്. കഴിഞ്ഞവർഷം ഇതേദിവസം 2316.06 അടി വെള്ളമാണുണ്ടായിരുന്നത്. ഏതാനും ദിവസമായി അതിശക്തമായ മഴയാണ് പദ്ധതി പ്രദേശത്ത് ലഭിക്കുന്നത്. ഇടുക്കി അണക്കെട്ടിൽ പരമാവധി ശേഖരിക്കാവുന്ന വെള്ളം 2408.50 അടിയാണ്. 2,403 അടിക്ക് മുകളിലേക്ക് ജലനിരപ്പ് ഉയർത്താറില്ല.