വൈദ്യുതി തടസം: പ്രഥമ പരിഗണന 11 കെവി ലൈൻ തകരാർ മാറ്റാനെന്ന് കെഎസ്ഇബി
Thursday, August 6, 2020 12:42 AM IST
തിരുവനന്തപുരം: കാറ്റിലും മഴയിലും വൈദ്യുതി തടസമുണ്ടായാൽ പുനഃസ്ഥാപിക്കുന്നതിൽ പ്രഥമ പരിഗണന 11 കെവി ലൈൻ തകരാർ മാറ്റാനാണെന്ന് വൈദ്യുതി ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു.
രണ്ടാമത്തെ പരിഗണന ഉപയോക്താക്കൾക്ക് വൈദ്യുതി എത്തിക്കുന്ന ലോ ടെൻഷൻ ലൈൻ തകരാർ പരിഹരിക്കുന്നതിനാണ്. അതിനുശേഷം മാത്രമായിരിക്കും വ്യക്തിഗത പരാതികൾ പരിഹരിക്കുക. കാലവർഷ കെടുതിയുടെ ഭാഗമായി വൃക്ഷങ്ങൾ വൈദ്യുതി ലൈനിൽ വീണാലും ലൈൻ പൊട്ടിവീണാലും കെഎസ്ഇബി സെക്ഷൻ ഓഫീസിലോ 9496010101 എന്ന നന്പരിലോ അറിയിക്കണം.