വാടകക്കാരായ വ്യാപാരികളുടെ നഷ്ടപരിഹാരം: ഹര്‍ജി നല്കി
Thursday, August 13, 2020 12:18 AM IST
കൊച്ചി: വിവിധ പദ്ധതികള്‍ക്കായി സ്ഥലം വിട്ടുകൊടുത്ത വ്യാപാരികളുടെ നഷ്ടപരിഹാരത്തുക കാലോചിതമായി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്കി.
കെട്ടിടം വാടകയ്ക്കെടുത്ത് ഉപജീവനമാര്‍ഗം നടത്തുന്നവരുടെ നഷ്ടപരിഹാരത്തുക 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇതുസംബന്ധിച്ചു വ്യക്തമായ മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടില്ലെന്നു ഹർജിയിൽ പറയുന്നു.