സംസ്ഥാനത്ത് ര​ണ്ടാം ദി​വ​സ​വും 1,500 ക​ട​ന്നു കോ​വി​ഡ്
Saturday, August 15, 2020 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടാം ദി​​​വ​​​സ​​​വും സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ക്ക പ്പെട്ടവ​​​രു​​​ടെ എ​​​ണ്ണം 1,500 ക​​​ട​​​ന്നു. ഇ​​​ന്ന​​​ലെ 1,569 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​തോ​​ടെ രോ​​​ഗ​​​ബാ​​​ധി​​​ത​​​​​​രു​​​ടെ എ​​​ണ്ണം നാ​​​ൽ​​​പ​​​തി​​​നാ​​​യി​​​രം ക​​​ട​​​ന്നു. ആ​​​ക്ടീ​​​വ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം പ​​​തി​​​നാ​​​ലാ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ലെ​​​ത്തി. ഇ​​​ന്ന​​​ലെ പ​​​ത്തു മ​​​ര​​​ണം കൂ​​​ടി കോ​​​വി​​​ഡ് മൂ​​​ല​​​മെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആകെ മ​​​ര​​​ണം 139 ആ​​​യി.

സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തു​​​വ​​​രെ 41,277 പേ​​​ർ​​​ക്കാ​​​ണു രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. ഇ​​​പ്പോ​​​ൾ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത് 14,094 പേ​​​ർ. 26,996 പേ​​​ർ രോ​​​ഗ​​​മു​​​ക്ത​​​രാ​​​യി. ഇ​​​ന്ന​​​ലെ 1,304 പേ​​​ർ രോ​​​ഗ​​​മു​​​ക്ത​​​രാ​​​യി. 1,354 (86.29%) പേ​​​ർ​​​ക്കു സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് രോ​​ഗ​​മു​​ണ്ടാ​​യ​​ത്. ഇ​​​വ​​​രി​​​ൽ ത​​​ന്നെ 86 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 56 പേ​​​ർ വി​​​ദേ​​​ശ​​​ത്തുനി​​​ന്നും 132 പേ​​​ർ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും വ​​​ന്ന​​​താ​​​ണ്. 27 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും രോ​​​ഗം പി​​​ടി​​​പെ​​​ട്ടു. 1,55,025 പേ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള​​​ത്. ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 31,738 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു.


ഇ​​​ന്ന​​​ലെ സ്ഥി​​​രീ​​​ക​​​രി​​​ച്ച പ​​​ത്തു കോവിഡ് മ​​​ര​​​ണ​​​ത്തി​​​ൽ ആ​​​റും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലാ​​​ണ്. ക​​​ടു​​​ങ്ങ​​​ന​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി​​​നി ല​​​ക്ഷ്മി (74), വ​​​ള്ള​​​ക്ക​​​ട​​​വ് സ്വ​​​ദേ​​​ശി​​​നി നി​​​ർ​​​മ​​​ല (65), വി​​​തു​​​ര സ്വ​​​ദേ​​​ശി​​​നി ഷേ​​​ർ​​​ളി (62), ല​​​ളി​​​ത (70), മാ​​​ധ​​​വ​​​പു​​​രം സ്വ​​​ദേ​​​ശി എം. ​​​സു​​​രേ​​​ന്ദ്ര​​​ൻ (60), പൗ​​​ണ്ട്ക​​​ട​​​വ് സ്വ​​​ദേ​​​ശി സ്റ്റാ​​​ൻ​​​സി​​​ലാ​​​സ് (80), മ​​​ല​​​പ്പു​​​റം പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ സ്വ​​​ദേ​​​ശി മൊ​​​യ്ദു​​​പ്പ (82), എ​​​റ​​​ണാ​​​കു​​​ളം നോ​​​ർ​​​ത്ത് പ​​​ര​​​വൂ​​​ർ സ്വ​​​ദേ​​​ശി ത​​​ങ്ക​​​പ്പ​​​ൻ (70), തൃ​​​ശൂ​​​ർ അ​​​രി​​​ന്പൂ​​​ർ സ്വ​​​ദേ​​​ശി ജോ​​​ർ​​​ജ് (65), എ​​​റ​​​ണാ​​​കു​​​ളം ഫോ​​​ർ​​​ട്ട് കൊ​​​ച്ചി സ്വ​​​ദേ​​​ശി​​​നി റു​​​കി​​​യ (60) എ​​​ന്നി​​​വ​​​രു​​​ടെ മ​​​ര​​​ണ​​​മാ​​​ണ് കോ​​​വി​​​ഡ് മൂ​​​ല​​​മെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.
രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടവ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്:

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 310, മ​​​ല​​​പ്പു​​​റം - 198, പാ​​​ല​​​ക്കാ​​​ട് - 180, എ​​​റ​​​ണാ​​​കു​​​ളം - 114, ആ​​​ല​​​പ്പു​​​ഴ - 113, കോ​​​ട്ട​​​യം - 101, കോ​​​ഴി​​​ക്കോ​​​ട് - 99, ക​​​ണ്ണൂ​​​ർ - 95, തൃ​​​ശൂ​​​ർ - 80, കൊ​​​ല്ലം - 75, ഇ​​​ടു​​​ക്കി - 58, വ​​​യ​​​നാ​​​ട് - 57, കാ​​​സ​​​ർ​​​ഗോ​​​ഡ് - 49, പ​​​ത്ത​​​നം​​​തി​​​ട്ട - 40.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.