രണ്ടാമത്തെ മന്ത്രി ആരെന്നു വ്യക്തമാക്കണം: ചെന്നിത്തല
Thursday, September 17, 2020 12:26 AM IST
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പറയപ്പെടുന്ന രണ്ടാമത്തെ മന്ത്രി ആരാണെന്ന കാര്യം സര്‍ക്കാര്‍ തന്നെ വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല . ആ മന്ത്രിയെ തനിക്ക് അറിയാമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. കെപി.എസ്.ടി.എ സംസ്ഥാന ഭാരവാഹികള്‍ ഡിജി ഇ ഓഫീസ് പടിക്കല്‍ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി ജലീലിനെയും മറ്റ് അഴിമതിക്കാരെയും മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ജനങ്ങള്‍ ഇക്കാര്യങ്ങള്‍ കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എയിഡഡ് സ്കൂളുകളില്‍ നിയമിതരായ ആയിരക്കണക്കിന് അധ്യാപകര്‍ക്ക് ഇതുവരെയും നിയമനങ്ങള്‍ നല്‍കാത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.