3,830 പേർക്കു കോവിഡ്
Thursday, September 17, 2020 12:26 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 3,830 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാ ണിത്. ആരോഗ്യപ്രവർത്തകരുൾപ്പെടെ കണക്കാക്കുന്പോൾ 94.72 ശതമാനം പേർക്കും സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3,562 പേർക്കാണ് സന്പർക്ക രോഗബാധ. 66 ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപെട്ടു. 350 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല.
രോഗബാധിതരിൽ 49 പേർ വിദേശ രാജ്യങ്ങളിൽനിന്നും 153 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 2,263 പേർ ഇന്നലെ രോഗമുക്തി നേടി.
നിലവിൽ 32,709 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 84,608 പേർ രോഗമുക്തി നേടി. 2,11,037 പേർ നിരീക്ഷണത്തിലുണ്ട്. 15 പ്രദേശങ്ങൾ കൂടി ഹോട്ട്സ്പോട്ടുകളാക്കി. 22 പ്രദേശങ്ങളെ ഒഴിവാക്കി.