ബാലഭാസ്കറിന്റെ മരണം: സ്റ്റീഫൻ ദേവസിയുടെ മൊഴിയെടുത്തു
Friday, September 18, 2020 12:19 AM IST
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണവുമായ് ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫൻ ദേവസിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി. തിരുവനന്തപുരം സിബിഐ ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു നാലു മണിക്കൂറിലേറെ നീണ്ട മൊഴിയെടുപ്പ്. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കേ സ്റ്റീഫൻ ദേവസി ബാലഭാസ്കറിനെ സന്ദർശിച്ചിരുന്നു.