മന്ത്രി ജലീലിനെ പിന്തുണച്ച് സിപിഎം
Saturday, September 19, 2020 12:47 AM IST
തിരുവനന്തപുരം : സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു മന്ത്രി കെ.ടി.ജലീലിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്തതു കൊണ്ടു മാത്രം അദ്ദേഹം രാജിവയ്ക്കേണ്ടതില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കേസിൽ ജലീൽ പ്രതിചേർക്കപ്പെട്ടിട്ടില്ല.
അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ പാർട്ടി അപ്പോൾ അതു പരിശോധിക്കും. സർക്കാരിനും പാർട്ടിക്കുമെതിരെ നടക്കുന്ന കുപ്രചാരണങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രചാരണം സംഘടിപ്പിക്കാനും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ജലീൽ രാജിവയ്ക്കേണ്ടെന്ന് ഇടതുമുന്നണി നേതൃത്വവും പറഞ്ഞു. പ്രതിപക്ഷസമരം രാ ഷ്ട്രീയ പ്രേരിതമാണ്. 29-നു വീണ്ടും ഇടതുമുന്നണി യോഗം ചേരും.