സമയപരിധി 30 വരെ നീട്ടി
Wednesday, September 23, 2020 11:56 PM IST
തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിട്ടിയിൽ പിഴ കൂടാതെ രജിസ്റ്റർ ചെയ്യാനുള്ള സമയം ഈ മാസം 30 വരെ നീട്ടി. രജിസ്ട്രേഷനുവേണ്ടി ഇതുവരെ ലഭിച്ച മുന്നൂറോളം അപേക്ഷകളിൽ 170 എണ്ണം നടപടികൾ പൂർത്തിയാക്കി നൽകി. ബാക്കിയുള്ളവയിൽ പരിശോധന പൂർത്തിയായി വരികയാണ്. ഈ മാസം 30നകം രജിസ്ട്രേഷന് അപേക്ഷ നൽകാത്തവരുടെ പേരിൽ നടപടിയുണ്ടാകുമെന്ന് ചെയർമാൻ പി.എച്ച്. കുര്യൻ പറഞ്ഞു. രജിസ്റ്റർ ചെയ്യാത്തവരിൽ നിന്ന് പ്രോജക്ടിന്റെ ആകെ ചെലവിന്റെ പത്തുശതമാനം പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ട്.
റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെപരസ്യങ്ങളിലും ബ്രോഷറുകളിലുമെല്ലാം രജിസ്റ്റർ ചെയ്തതിന്റെ നന്പർ പ്രസിദ്ധീകരിക്കണമെന്നാണ് വ്യവസ്ഥ.രജിസ്ട്രേഷനുള്ള ഏജന്റുമാർക്കും ബ്രോക്കർമാർക്കും മാത്രമേ ഇടപാടുകൾ നടത്താൻ അനുവാദമുള്ളു.