പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പിന് അപേക്ഷിക്കാം
Tuesday, September 29, 2020 12:32 AM IST
തിരുവനന്തപുരം:സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട 2019-20 അധ്യയന വർഷത്തിൽ എസ്എസ്എൽസി/ പ്ലസ്ടു/വിഎച്ച്എസ്ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. സ്കോളർഷിപ്പ് 10,000 രൂപ. ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. ബിപിഎൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള എപിഎൽ വിഭാഗത്തെയും പരിഗണിക്കും.
വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണംwww.minority welfare.kera la.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 47123020 90, 2300524.