സംരംഭകരെ സഹായിക്കാൻ ടോൾ ഫ്രീ നമ്പർ
Wednesday, September 30, 2020 12:23 AM IST
തിരുവന്നതപുരം: സംസ്ഥാനത്ത് നിക്ഷേപം നടത്താൻ തയാറാകുന്ന സംരംഭകരുടെ സംശയ നിവാരണത്തിനും ആവശ്യമായ സഹായം നൽകുന്നതിനും ടോൾ ഫ്രീ സംവിധാനം തയാറായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 18008901030 ആണ് നമ്പർ. രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെ ആഴ്ചയിൽ ആറു ദിവസം സേവനം ലഭിക്കും. മലയാളത്തിലും ഇംഗ്ളീഷിലും സംശയനിവാരണം നടത്താനാവും. കെ സ്വിഫ്റ്റ് 2.0 പതിപ്പും പുതിയ സംവിധാനങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.