സർവോദയ മണ്ഡലം ഉപവാസം നടത്തും
Wednesday, September 30, 2020 12:23 AM IST
കോട്ടയം: ഭരണകൂടങ്ങൾ ഗാന്ധിജിയെ കേൾക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒക്ടോബർ രണ്ടിന് സർവോദയ മണ്ഡലം സംസ്ഥാനതല ഏകദിന ഭവന ഉപവാസ സത്യഗ്രഹം നടത്തും. ഗാന്ധിജയന്തി ദിവസം ജനവിചാരണദിനമായും ആചരിക്കും.
ഉപവാസ സത്യഗ്രഹം രണ്ടിനു രാവിലെ ഏഴിന് ഡോ.എം.പി. മത്തായി ഉദ്ഘാടനം ചെയ്യും. ഡോ.ജോസ് മാത്യു അധ്യക്ഷതവഹിക്കും. ഇയ്യച്ചേരി കുഞ്ഞുകൃഷ്ണൻ മാസ്റ്റർ, ടി.പി. ആർ. നാഥ്, രാജീവ് മുരളി, യു.രാമേന്ദ്രൻ, എച്ച്.സുധീർ, ടി.എം. വർഗീസ്, അഡ്വ.എസ്. ഉദയകുമാർ എന്നിവർ പ്രസംഗിക്കും.
സത്യഗ്രഹ സമാപനത്തോടനുബന്ധിച്ച് വെബിനാർ സി.രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും. ജസ്റ്റീസ് പി.കെ. ഷംസുദീൻ അധ്യക്ഷതവഹിക്കും. ഡോ.എം.പി. മത്തായി, ഡോ.എൻ. രാധാകൃഷ്ണൻ, ഡോ.ജോസ് മാത്യു, ഡോ.റോസി തന്പി, ഡോ.എൻ. ഗോപാലകൃഷ്ണൻ നായർ, പ്രഫ.ചിന്നമ്മ രവീന്ദ്രൻ, പി.കേശവൻ, സി.സുനിൽകുമാർ എന്നിവർ പ്രസംഗിക്കും.