സർക്കാരിന്റെ മുട്ടിടിച്ചെന്ന് അനിൽ അക്കര എംഎൽഎ
Thursday, October 1, 2020 12:57 AM IST
വടക്കാഞ്ചേരി: മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരും ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണ തട്ടിപ്പുകേസിൽ പ്രതിപ്പട്ടികയിലേക്കു നീങ്ങുന്നുവെന്നു മനസിലായതിനെത്തുടർന്നാണ് സിബിഐ എഫ്ഐആർ റദ്ദാക്കുന്നതിനു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പോയതെന്ന് അനിൽ അക്കര എംഎൽഎ പറഞ്ഞു.
സെപ്റ്റംബർ 11നും 22നും താൻ നൽകിയ രണ്ടു പരാതികളുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ജില്ലാതലത്തിലുള്ള രണ്ട് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തപ്പോഴേക്കും സർക്കാരിന്റെ മുട്ടിടിച്ചതു കേസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പ്രതിയാകുമെന്നു മനസിലായതിനെത്തുടർന്നാണ്.