കുറ്റവാളികൾ ശിക്ഷിക്കപ്പെടാത്തത് ദൗർഭാഗ്യകരമെന്നു മുഖ്യമന്ത്രി
Friday, October 2, 2020 12:28 AM IST
തിരുവനന്തപുരം: കടുത്ത നിയമലംഘനം എന്ന് രാജ്യത്തെ പരമോന്നത കോടതി വിശേഷിപ്പിച്ച ബാബറി മസ്ജിദ് ധ്വംസനം നടത്തിയ കുറ്റവാളികൾ ശിക്ഷിക്കപ്പെടാതിരിക്കുന്നത് ദൗർഭാഗ്യകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ മതനിരപേക്ഷതയെ കൊലപ്പെടുത്താൻ ശ്രമിച്ചതിനുള്ള ശിക്ഷ അവർ അർഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ബാബറി മസ്ജിദ് ധ്വംസനം കേവലം ഒരു പള്ളി പൊളിക്കലല്ല, ഗാന്ധി വധം പോലെ രാജ്യത്തെ അഗാധമായി മുറിവേൽപ്പിച്ച, താരതമ്യമില്ലാത്ത കുറ്റകൃത്യമാണെന്നും മഖ്യമന്ത്രി പറഞ്ഞു.