രാഹുൽ ഗാന്ധിയെ കൈയേറ്റം ചെയ്ത സംഭവം; മുഖ്യമന്ത്രി അപലപിച്ചു
Friday, October 2, 2020 12:28 AM IST
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ കൈയേറ്റം ചെയ്ത നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു.
ഉത്തർപ്രദേശിലെ ഹത്രാസിലേക്ക് ക്രൂരമായ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോകവെയാണ് രാഹുൽഗാന്ധിയെ ഉത്തർപ്രദേശ് പോലീസും ഭരണകക്ഷിക്കാരും കൈയേറ്റം ചെയ്തത്. പ്രതിഷേധാർഹവും അപലപനീയവുമാണ് സംഭവമെന്നു മുഖ്യമന്ത്രി പറഞ്ഞു.