സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ 25 ശതമാനം ഫീസിളവ്: കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
Monday, October 19, 2020 11:14 PM IST
കൊച്ചി: സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ 25 ശതമാനം ഫീസ് ഇളവു നല്‍കണമെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇനിയൊരു ഉത്തരവുണ്ടാകും വരെ സ്റ്റേ തുടരുമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ മലപ്പുറം മഞ്ചേരി എസിഇ പബ്ലിക് സ്കൂള്‍ നല്കിയ ഹര്‍ജിയിലാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ സര്‍ക്കാരിന്റെയും സിബിഎസ്ഇയുടെയും വിശദീകരണം തേടിയ സിംഗിള്‍ ബെഞ്ച് ഹര്‍ജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാന്‍ മാറ്റി.