ടീച്ചേഴ്സ് ഗിൽഡ് പ്രാർഥന, ഉപവാസ ദിനാചരണം ഇന്ന്
Tuesday, October 20, 2020 1:21 AM IST
കൊച്ചി: എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങൾക്കു പരിഹാരം ആവശ്യപ്പെട്ടു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസും മെത്രാന്മാരും ഇന്നു സെക്രട്ടേറിയറ്റ് നടയിൽ നടത്തുന്ന ഉപവാസ സമരത്തിനു കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനം മുഴുവൻ അധ്യാപകർ ഇന്ന് പ്രാർഥനാ, ഉപവാസ ദിനമായി ആചരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.