ഇടതുമുന്നണിയിലേക്കു പോകാന്‍ ആരും തന്നെ ചാരേണ്ടെന്നു ചെന്നിത്തല
Tuesday, October 20, 2020 1:46 AM IST
കോഴിക്കോട്: ഇടതുമുന്നണിയിലേക്കു പോകാന്‍ ആരും തന്നെ ചാരേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് കെ. മാണിയുടെ ഇടതു പ്രവേശം ജനങ്ങള്‍ അംഗീകരിച്ചിട്ടില്ല എന്നതിനു തെളിവാണ് ഊരും പേരുമില്ലാത്ത പുതിയ റിപ്പോര്‍ട്ട്.
കെ.എം. മാണി നിരപരാധിയാണെന്ന് താന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ നടത്തിയ അന്വേഷണങ്ങളില്‍ വ്യക്തമായിട്ടുണ്ട്. അധികാരത്തിലേറി നാലുവർഷം കഴിഞ്ഞിട്ടും ഇടതുസര്‍ക്കാരിന് അതിനെതിരെ ഒന്നും മിണ്ടാന്‍ കഴിഞ്ഞിട്ടില്ലെന്നു ചെന്നിത്തല പറഞ്ഞു.