വയോധികയെ കണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Thursday, October 22, 2020 12:14 AM IST
അതിരന്പുഴ: വയോധികയെ കണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകണ്ഠമംഗലം മുണ്ടന്താനം മേരി മാത്യു (75) വിനെയാണ് ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചുറ്റുമതിലില്ലാത്ത കിണറ്റിൽ കാൽ വഴുതി വീണതാണന്നാണ് സംശയിക്കുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണു ഇവർ വീട്ടിൽ നിന്നു പുറത്തേക്ക് പോയത്.
പറന്പിൽ നിന്നു തേങ്ങ പെറുക്കാ നായി ഇറങ്ങിയെന്നാണ് വീട്ടുകാർ കരുതിയത്. വൈകുന്നേരം 5.45ന് വീട്ടുകാർ വെള്ളം കോരാനായി കിണറ്റിൻ കരയിലെത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. മക്കൾ: ജിജി, ബിജു. മരുമകൻ: ജോസ്.