വാളയാർ വ്യാജമദ്യക്കേസ്: നിർണായക തെളിവു ലഭിച്ചെന്ന് എക്സൈസ്
Thursday, October 22, 2020 12:15 AM IST
പാലക്കാട്: വാളയാറിൽ വിഷമദ്യം കഴിച്ച് അഞ്ചുപേർ മരിച്ച സംഭവത്തിൽ നിർണായക തെളിവ് ലഭിച്ചതായി എക്സൈസ് സംഘം. ചെല്ലങ്കാവ് ആദിവാസി കോളനിക്കു സമീപം ഒരുകിലോമീറ്റർ അകലെ കുറ്റിക്കാട്ടിൽനിന്നും 35 ലിറ്റർ ശേഷിയുള്ള കന്നാസിൽ പത്തുലിറ്ററോളം വരുന്ന ദ്രാവകം കണ്ടെത്തിയെന്നു എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ പി.കെ. സതീശ് പറഞ്ഞു.
ഈ ദ്രാവകം രാസപരിശോധനയ്ക്കായി കാക്കനാട്ട് ലാബിലേക്ക് അയച്ചിട്ടുണ്ട്.