എം. ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടി വരുമെന്ന് ഇഡി
Thursday, October 22, 2020 12:15 AM IST
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ എം. ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതു കേസന്വേഷണം വിഫലമാക്കുമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയെ അറിയിച്ചു. ഇഡിയുടെ കേസില്‍ എം. ശിവശങ്കര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് അസി. ഡയറക്ടര്‍ പി. രാധാകൃഷ്ണന് ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കിയത്. ശിവശങ്കറിന്റെ അറസ്റ്റ് നാളെവരെ ഹൈക്കോടതി തടഞ്ഞിരുന്നു. കേസില്‍ നാളെ വാദം തുടരും.