വെള്ളാപ്പള്ളി നടേശനെതിരേ എസ്എന്‍ഡിപി സംരക്ഷണ സമിതി
Thursday, October 22, 2020 12:56 AM IST
കൊച്ചി: നിയമവിരുദ്ധമായി എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് നടത്താനുള്ള വെള്ളാപ്പള്ളി നടേശന്റെ ശ്രമങ്ങളെ നേരിടുമെന്ന് എസ്എന്‍ഡിപി സംരക്ഷണ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രജിസ്ട്രേഷന് പോലും പുതുക്കാത്ത എസ്എന്‍ഡിപി യോഗത്തിന്റെ തെരഞ്ഞെടുപ്പ് നടത്താന്‍ വ്യാജ വോട്ടര്‍ പട്ടിക ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് വെള്ളാപ്പള്ളിയും കൂട്ടരും. ഏഴായിരം ശാഖകളില്‍ ആയിരത്തില്‍പരം വ്യാജമാണ്. ഇത്തരത്തില്‍ നിയമവിരുദ്ധമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള വെള്ളാപ്പള്ളിയുടെ നീക്കം നേരിടും.
അധികാരത്തിലേറാന്‍ സഹായിച്ച ഈഴവരെ തഴയുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ തക്കതായ മറുപടി നല്‍കുമെന്നും എസ്എന്‍ഡിപി സംരക്ഷണസമിതി പ്രസിഡന്റ് അഡ്വ. എസ്. ചന്ദ്രസേനന്, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ആര്. അജന്തകുമാര്‍, മധു പരുമല തുടങ്ങിയവർ പറഞ്ഞു.