കഞ്ചിക്കോട് മദ്യ ദുരന്തം: മുഖ്യ പ്രതി സർക്കാരെന്ന് മദ്യ വിരുദ്ധ ജനകീയ മുന്നണി
Friday, October 23, 2020 12:12 AM IST
മാവേലിക്കര : കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസി കോളനിയിൽ വ്യാജ മദ്യം കഴിച്ച് അഞ്ചുപേർ മരിക്കാനിടയായ സംഭവത്തിൽ സർക്കാർ തന്നെയാണ് മുഖ്യപ്രതിയെന്ന് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ആരോപിച്ചു. മദ്യമുക്ത കേരളത്തിനായി മുഖമന്ത്രിക്ക് നൽകുന്ന 10 ലക്ഷം പേരുടെ ഓണ്‍ലൈൻ ഒപ്പ് ശേഖരണ ഭീമഹർജി യുടെ ആദ്യ ഘട്ടം നവം.ഒന്നിന് സമർപ്പിക്കാനും യോഗം തീരുമാനിച്ചു .
സർക്കാർ മദ്യ നയത്തിൽ പ്രതിഷേധിച്ച് നവം. 2ന് താലൂക്ക് ഓഫീസുകൾക്ക് മുന്പിൽ സത്യാഗ്രഹം നടത്തും. സംസ്ഥാനതല സൂം മീറ്റിംഗിൽ മദ്യ വിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ് ഡോ ജോഷ്വാ മാർ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ഫാ. ടി. ജെ. ആന്റണി ഫാ. ജോണ്‍ അരീക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.