ചായ് കേരള വാര്‍ഷിക യോഗം ഇന്ന്
Saturday, October 24, 2020 12:03 AM IST
കൊച്ചി: കാത്തലിക് ഹെല്‍ത്ത് അസോസിയേഷന് ഓഫ് ഇന്ത്യ (ചായ്) കേരള ഘടകത്തിന്റെ 58-മതു വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്നു നടക്കും. ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ ഓണ്‍ലൈനിലാണു യോഗം.
ഡോ. വി.എ. ജോസഫ് വിഷായവതരണം നടത്തും. സമ്മേളനം കെസിബിസി ഹെല്‍ത്ത് കമ്മീഷന് ചെയര്മാന് ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും.
സെക്രട്ടറി ഫാ. ഷാജു തോപ്പില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഫാ. ജോണ്സണ് ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിക്കും. പുതിയ ബോര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പും ഉണ്ടാകും.