പരിശോധന കുറഞ്ഞു; രോഗികൾ 4,287
Tuesday, October 27, 2020 1:30 AM IST
തിരുവനന്തപുരം: പ്രതിദിന പരിശോധനയുടെ എണ്ണം 35,141 ആയി കുറഞ്ഞപ്പോൾ സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 4,287 ആയി കുറഞ്ഞു. ഇന്നലെ 7,107 പേർ രോഗമുക്തി നേടി. പരിശോധനയിൽ പോസിറ്റീവ് ആയത് 12.19 ശതമാനം പേർക്കാണ്. രോഗ സ്ഥിരീകരണ നിരക്കിൽ മുൻദിവസങ്ങളിൽനിന്നു നേരിയ കുറവുണ്ടായി. 20 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 1,352 ആയി.
നിലവിൽ 93,744 പേർ ചികിത്സയിലുണ്ട്. 3,02,017 പേർ രോഗമുക്തി നേടി. 2,83,473 പേർ നിരീക്ഷണത്തിലുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം - 853, തിരുവനന്തപുരം - 513, കോഴിക്കോട് - 497, തൃശൂർ - 480, എറണാകുളം - 457, ആലപ്പുഴ - 332, കൊല്ലം - 316, പാലക്കാട് - 276, കോട്ടയം - 194, കണ്ണൂർ - 174, ഇടുക്കി - 79, കാസർഗോഡ് - 64, വയനാട് - 28, പത്തനംതിട്ട - 24.