ദൈവദാസൻ മോണ്‍ ജോസഫ് പഞ്ഞിക്കാരന്റെ 71-ാം ചരമവാർഷികം നാലിന്
Saturday, October 31, 2020 1:25 AM IST
കോതമംഗലം: മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ്സ് (എംഎസ്ജെ) സന്യാസിനി സഭാ സ്ഥാപക പിതാവ് ദൈവദാസൻ മോണ്‍. ജോസഫ് പഞ്ഞിക്കാരൻ അച്ചന്റെ 71-ാം ചരമവാർഷികദിനാചരണം നാലിന് ദൈവദാസന്റെ കബറിടം സ്ഥിതിചെയ്യുന്ന കോതമംഗലം തങ്കളം ധർമ്മഗിരി സെന്റ് ജോസഫ്സ് പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ നടക്കും. നാളെ മുതൽ നാലുവരെ ദിവസവും രാവിലെ 6.30ന് ദിവ്യബലിയും തുടർന്ന് ദൈവദാസന്റെ കബറിടത്തിൽ ഒപ്പീസും പ്രത്യേകം അനുസ്മരണ പ്രാർഥനയും നടക്കും.
എല്ലാ ദിവസത്തെയും തിരുക്കർമങ്ങൾ യൂട്യൂബ്, കെസിവി ചാനലുകൾ വഴിയായി തൽസമയ സംപ്രേക്ഷണം ചെയ്യും. തിരുക്കർമങ്ങൾക്ക് കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തികണ്ടത്തിൽ, വികാരി ജനറാൾ മോണ്‍. ഫ്രാൻസിസ് കീരംപാറ, കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ വികാരി റവ. ഡോ. തോമസ് ചെറുപറന്പിൽ, നെല്ലിക്കുഴി സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ജോർജ് മലേപറന്പിൽ എന്നിവർ കാർമികത്വം വഹിക്കും. പ്രാർഥനാ നിയോഗങ്ങൾ അറിയിക്കാൻ ഇ-മെയിൽ വഴി സൗകര്യം ഉണ്ടായിരിക്കുമെന്നു സുപ്പീരിയർ ജനറൽ സിസ്റ്റർ പിയ എംഎസ്ജെ അറിയിച്ചു.causejcp@gmai l.com, msjgeneralat e13@gm ail.com. യൂട്യൂബ് ചാനൽ, കാർലോ ടിവി, ഗുഡ്നസ് മീഡിയ.
ഫോൺ: 0485-2860294