യുഡിഎഫ് വഞ്ചനാദിനം ഇന്ന്
Sunday, November 1, 2020 12:54 AM IST
തിരുവനന്തപുരം: അഴിമതിക്കാരായ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കേരളപ്പിറവി ദിനമായ ഇന്ന് സംസ്ഥാന വ്യാപകമായി പ്രവർത്തകർ വാർഡുകൾ കേന്ദ്രീകരിച്ച് വഞ്ചനാദിനം ആചരിച്ച് സത്യഗ്രഹം നടത്തും.
20,000 വാർഡുകളിലായി രണ്ടു ലക്ഷം യുഡിഎഫ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ രാജിയ്ക്കു വേണ്ടിയുള്ള പ്രക്ഷോഭത്തിൽ അണിനിരക്കുമെന്ന് യുഡിഎഫ് കണ്‍വീനർ എം.എം.ഹസൻ പറഞ്ഞു.