കോവിഡ് മരണം രണ്ടായിരത്തിലേക്ക്
Saturday, November 21, 2020 1:13 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണം ഔദ്യോഗിക കണക്കനുസരിച്ച് രണ്ടായിരത്തിലേക്ക് അടുക്കുന്നു. ഇന്നലെ 28 മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 1,997 ആയി.
ഇന്നലെ 6,028 പേർക്കു രോഗം സ്ഥിരീകരിച്ചപ്പോൾ 6,398 പേർ രോഗമുക്തി നേടി. 60,365 സാന്പിളുകൾ പരിശോധിച്ചപ്പോൾ 9.98 ശതമാനമാണ് പോസിറ്റീവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ചവരിൽ 105 പേർ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്.