അമൽജ്യോതിയിൽ ഓണ്‍ലൈൻ ബിരുദദാന ചടങ്ങ്
Sunday, November 22, 2020 12:45 AM IST
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ ബിടെക്, എംടെക്, എംസിഎ വിഭാഗങ്ങളുടെ ഈ വർഷത്തെ ബിരുദദാനച്ചടങ്ങ് 24ന് രാവിലെ 11.30ന് ഓണ്‍ലൈനായി നടക്കും. കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് പ്രസംഗിക്കും.
കോളജ് മാനേജിംഗ് ട്രസ്റ്റിയും കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറലുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിക്കും. അമൽജ്യോതി പൂർവ വിദ്യാർഥിയും ആലപ്പുഴ കാർമൽ എൻജിനിയറിംഗ് കോളജ് മുൻ ഡയറക്ടറുമായ ഫാ. ബിജോ മറ്റപ്പറന്പിൽ, കോളജ് മാനേജർ റവ.ഡോ. മാത്യു പായിക്കാട്ട്, പ്രിൻസിപ്പൽ ഡോ. സെഡ്.വി. ളാകപ്പറന്പിൽ, രജിസ്ട്രാർ പ്രഫ. ടോമി ജോസഫ്, ഡീൻമാരായ ഡോ. ജേക്കബ് ഫിലിപ്പ്, ഡോ. സോണി സി. ജോർജ്, റവ.ഡോ. ജെയിംസ് ഇലഞ്ഞിപ്പുറം, ഇലക്ട്രോണിക്സ് വിഭാഗം മേധാവി പ്രഫ. കെ.ജി. സതീഷ്കുമാർ എന്നിവർ പ്രസംഗിക്കും.
ജെം, ക്രൗണ്‍, ടോപ്പേഴ്സ് തുടങ്ങിയ അവാർഡുകൾ വിതരണം ചെയ്യും. വിവിധ വിഭാഗങ്ങളിൽനിന്ന് 850 പേരാണ് ഈ വർഷം കോഴ്സ് പൂർത്തിയാക്കി പടിയിറങ്ങുന്നത്.