കൊറോണ പ്രതിരോധ ഔഷധക്കൂട്ട് വിജയമെന്ന് സണ്‍സ്
Monday, November 23, 2020 11:58 PM IST
കൊച്ചി: കെറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ഔഷധക്കൂട്ടിന്റെ ഫലപ്രാപ്തി ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ആയുഷ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗത്തു നിന്നും തുടര്‍ നടപടികള്‍ക്കുള്ള അനുമതി ലഭ്യമാക്കണമെന്ന് സണ്‍സ് ഫൗണ്ടേഷന് സ്ഥാപകന്‍ സണ്‍സ്.
നേരത്തെ തന്നെ തയറാക്കിയ ഔഷധക്കൂട്ടിനെ സംബന്ധിച്ച് സര്‍ക്കാര്‍തലത്തില്‍ അറിയിപ്പ് നല്‍കിയിട്ടും അനുകൂല നടപടിയുണ്ടായില്ല. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയും കോടതി തുടര്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഐസിഎംആറിനോടും ആയുഷ് ഡിപ്പാര്‍ട്ട്മെന്റിനോടും നിര്‍ദേശിക്കുകയുമായിരുന്നു.