സംവരണ ആനൂകൂല്യങ്ങൾ: അന്തിമ ഉത്തരവിന് വിധേയം
Saturday, November 28, 2020 12:36 AM IST
കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട കെ ടെറ്റ് പരീക്ഷയില്‍ സാമ്പത്തിക സംവരണം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കു മാര്‍ക്കിളവ് ഉള്‍പ്പെടെ എല്ലാ സംവരണ ആനൂകൂല്യങ്ങളും ലഭിക്കുന്നതിനുള്ള തുടര്‍ നടപടികള്‍, ഇതുമായി ബന്ധപ്പെട്ടു ഹൈക്കോടതി പരിഗണിക്കുന്ന ഹര്‍ജിയിലെ അന്തിമ ഉത്തരവിനു വിധേയമായിരിക്കുമെന്നു ഹൈക്കോടതി. കെ ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഹര്‍ജി പിന്നീട് വിശദമായി പരിഗണിക്കും. കോഴിക്കോട് സ്വദേശി ആല്ബിന് ജോസ് ഉള്‍പ്പെടെ നല്കിയ ഹര്‍ജിയിലാണു ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജി പരിഗണിക്കവേ ഹര്‍ജിയിലെ വിശദീകരണത്തിനു സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയിരുന്നു.