കേരളാ ബാങ്കിൽ മലപ്പുറവും ഭാഗമാകണം : മുഖ്യമന്ത്രി
Saturday, November 28, 2020 12:51 AM IST
തിരുവനന്തപുരം: മലപ്പുറം ജില്ലയും കേരളാ ബാങ്കിന്റെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 13 ജില്ലകൾ കേരളാ ബാങ്കിന്റെ ഭാഗമായി മാറുന്പോൾ ഒരു ജില്ല മാത്രം മാറി നിൽക്കുന്നതു ശരിയല്ല.
നിലവിലുള്ള പ്രത്യേക സാഹചര്യത്തിൽ ചില നിലപാടുകൾ സ്വീകരിച്ചതിന്റെ ഭാഗമാണ് മലപ്പുറം ജില്ല കേരള ബാങ്കിൽ ഉൾപ്പെടാതിരിക്കുന്നത്. കേരളാ ബാങ്കിലൂടെ ലഭ്യമാകുന്ന അവസരങ്ങൾ ഒരു ജില്ലയ്ക്ക് മാത്രമായി നിഷേധിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള ബാങ്കിന്റെ ആദ്യം തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ചുമതലയേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.