സത്യം പുറത്തുവരും: ഉമ്മൻ ചാണ്ടി
Sunday, November 29, 2020 12:48 AM IST
ആലപ്പുഴ: സോളാർ കേസിൽ ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ പുറത്തുവന്ന സാഹചര്യത്തിൽ പുനരന്വേഷണം താനായിട്ട് ആവശ്യപ്പെടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സത്യം പുറത്തുവരും. ഞാൻ ദൈവവിശ്വാസിയാണ്. എല്ലാം എല്ലാവർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുപ്രവർത്തനത്തിനിറങ്ങുന്പോൾ ആരോപണങ്ങൾ നേരിടേണ്ടിവരും. അതെല്ലാം സഹിക്കുകയാണു ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് സർക്കാരിന് വലിയ ബാധ്യതയുണ്ടായി. ഇനിയും ചെലവ് കൂട്ടണമോയെന്ന് സർക്കാർ ആലോചിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ വിജിലൻസ് അന്വേഷണം സർക്കാരിനെതിരായ ആക്ഷേപങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാനാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.