വി.വി. രാജേഷ് രണ്ടിടത്തെ വോട്ടർപട്ടികയിൽ; സിപിഐ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി
Monday, November 30, 2020 1:16 AM IST
തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും കോർപ്പറേഷനിലെ പൂജപ്പുര വാർഡിലെ സ്ഥാനാർഥിയുമായ വി.വി. രാജേഷ് രണ്ടിടത്തെ വോട്ടർപട്ടികയിലുൾപ്പെട്ടെന്ന് സിപിഐയുടെ പരാതി.
നെടുമങ്ങാട്ടെ കുടുംബ വീടുൾപ്പെടുന്ന പതിനാറാം വാർഡിലെയും കോർപ്പറേഷനിലെ വഞ്ചിയൂർ വാർഡിലെയും വോട്ടർ പട്ടികകളിലാണ് രാജേഷിന്റെ പേരുള്ളതെന്നാണ് പരാതി.
രാജേഷിന്റെ പേരുൾപ്പെട്ട വോട്ടർപട്ടികകളുടെ പകർപ്പ് സിപിഐ പുറത്തുവിട്ടു.
ഇക്കാര്യം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും പരാതി നൽകി.
വിവരം മറച്ചുവെച്ച് നാമനിർദ്ദേശ പത്രിക സമർപ്പിച്ച രാജേഷിനെതിരേ കർശനമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.അതേസമയം, വഞ്ചിയൂരിലേക്ക് താമസം മാറുന്പോൾ തന്നെ നെടുമങ്ങാട്ടെ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കാൻ കത്ത് നൽകിയിരുന്നുവെന്നാണ് രാജേഷിന്റെ വിശദീകരണം.