കോവിഡ് വാക്സിൻ: സാധ്യത പരിശോധിക്കാൻവിദഗ്ധ സമിതി
Monday, November 30, 2020 11:11 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്സിൻ നിർമിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ജേക്കബ് ജോണ് ആയിരിക്കും സമിതി അധ്യക്ഷൻ. ഈയിടെ സംസ്ഥാനത്ത് ആരംഭിച്ച വൈറോളജി ഇൻസ്റ്റിട്യൂട്ടിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി വാക്സിൻ നിർമിക്കുന്നതിനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.