സംസ്ഥാനത്ത് വാക്സിന് എത്തി
Thursday, January 14, 2021 12:56 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്സിന് വിതരണം ആരംഭിച്ചു. സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനാണ് എത്തിയത്. പൂന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കോവിഷീല്‍ഡ് വാക്സിൻ വിമാനമാര്‍ഗമാണ് കൊച്ചി,തിരുവനന്തപുരം വിമാനത്താവളങ്ങളിൽ എത്തിച്ചത്.
കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് വാക്സിൻ എറണാകുളം റീജണല്‍ വാക്സിന് സ്റ്റോറിലും 1,19,500 ഡോസ് കോഴിക്കോട് റീജണല്‍ വാക്സിന് സ്റ്റോറിലും തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് തിരുവനന്തപുരത്തെ റീജണല്‍ വാക്സിന് സ്റ്റോറിലും എത്തിച്ചിട്ടുണ്ട്.
കോഴിക്കോട്ടു വന്ന വാക്സിനില്‍ 1,100 ഡോസ് മാഹിക്കുള്ളതാ ണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. റീജണല്‍ സംഭരണ കേന്ദ്രങ്ങളില്‍ വാക്സിന് എത്തിയ ഉടന്‍ തന്നെ നടപടിക്രമങ്ങള്‍ പാലിച്ച് ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്.