വീട്ടമ്മമാർക്ക് കെഎസ്എഫ്ഇ സഹകരണത്തോടെ സ്മാർട്ട് കിച്ചണ്‍
Friday, January 15, 2021 11:59 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വീട്ടമ്മമാർക്കായി കെഎസ്എഫ്ഇയുടെ സഹകരണത്തോടെ സ്മാർട്ട് കിച്ചണ്‍ പദ്ധതി നടപ്പാക്കുമെന്നു ധനമന്ത്രി. ഇതിനായി കെഎസ്എഫ്ഇ സ്മാർട്ട് കിച്ചണ്‍ ചിട്ടികൾ ആരംഭിക്കും.
ഇതുവഴി യന്ത്ര ഗാർഹിക ഉപകരണങ്ങളുടെ പാക്കേജ് വില തവണകളായി ഏതാനും വർഷം കൊണ്ട് അടച്ചു തീർക്കാം. കേരള സ്റ്റേറ്റ് ഫിനാൻഷൽ എന്റർപ്രൈസസിൽ മടങ്ങിയെത്തിയ പ്രവാസികൾക്കു പരിഗണന നൽകിക്കൊണ്ട് 3000 ബിസിനസ് പ്രമോട്ടർമാരെ നിയമിക്കുമെന്നും ധനമന്ത്രി പറഞ്ഞു. കെഎസ്എഫ്ഇ ചിട്ടികൾക്കു ഇൻഷ്വറൻസ് പരിരക്ഷ നൽകും. ഓണ്‍ലൈൻ അധിഷ്ഠിത നിവാസി ചിട്ടികൾ ആരംഭിക്കുമെന്നും കുടിശിഖ നിവാരണ പദ്ധതികൾ തുടരുമെന്നും ധനമന്ത്രി പറഞ്ഞു.
കേരളത്തിന്റെ വികസനത്തിനു കെഎസ്എഫ്ഇയുടെ മറ്റൊരു ഫലപ്രദമായ ഇടപെടലാണ് വിദ്യാശ്രീ ലാപ്ടോപ്പ് പദ്ധതിയെന്നും ധനമന്ത്രി പറഞ്ഞു.