പൊതുമേഖലാ സ്വകാര്യവത്കരണം: ഇനിയും ഇടപെടുമെന്നു മുഖ്യമന്ത്രി
Tuesday, January 19, 2021 12:00 AM IST
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നയത്തിനെതിരെ സംസ്ഥാന സർക്കാർ ആവുന്ന രീതിയിൽ ഇനിയും ഇടപെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന നടപടികളിലുള്ള സംസ്ഥാനത്തിന്റെ ഉത്ക്കണ്ഠ പലതവണ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും എസ്. ശർമയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.