കെഎൽഎം ഫൗണ്ടേഷൻ വിദ്യാഭ്യാസ അവാർഡ്
Wednesday, January 20, 2021 1:00 AM IST
കൊച്ചി: കെഎൽഎം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹ്യ മേഖലകളിലെ കഴിഞ്ഞ അഞ്ചു വർഷത്തെ സമഗ്ര സംഭാവനകളെ മുൻനിർത്തി കെഎൽഎം അവാർഡ് ഏർപ്പെടുത്തുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർവകലാശാലകളിലെ നേതൃത്വത്തോടൊപ്പം സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചായിരിക്കും അവാർഡ് നിശ്ചയിക്കുക.
എൻട്രികൾ വിശദമായ ബയോഡേറ്റയും ഫോട്ടോയും സഹിതം 30നു മുൻപായി ഷിബു തെക്കുംപുറം, ചെയർമാൻ, കെഎൽഎം ഫൗണ്ടേഷൻ, കെ.എൽ.എം. ടവർ, കോതമംഗലം, പിൻ 686691 എന്ന വിലാസത്തിൽ അയയ്ക്കണം.