സോളാര്‍ കേസുകള്‍ സിബിഐക്ക് വിട്ടത് സ്വാഭാവിക നടപടി: എ. വിജയരാഘവൻ
Monday, January 25, 2021 12:53 AM IST
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതെന്നും, അതു സ്വാഭാവിക നടപടി മാത്രമാണിതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ.
രാഷ്ട്രീയ നീക്കം എന്ന നിലയിൽ ഇതിനെ കാണേണ്ടതില്ല. മറ്റു പല കേസുകളിലും സിബിഐ അന്വേഷണം എന്ന ആവശ്യം ഉയർന്നു വന്നപ്പോൾ ഇത്തരം നിലപാട് എടുത്തിട്ടുണ്ടെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പ്രതികരിച്ചു.