കെ.എം.മാണി സ്മൃതി സംഗമത്തിനു തുടക്കം
Tuesday, January 26, 2021 1:17 AM IST
കോട്ടയം: കെ.എം. മാണിയുടെ 88-ാം ജന്മദിനത്തോടനുബന്ധിച്ച് കേരളത്തിലെ 1000 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന കെ.എം. മാണി സ്മൃതിസംഗമത്തിനു തുടക്കമായി. കെ.എം. മാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 30 വരെയാണ് സ്മൃതി സംഗമം. സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കുറവിലങ്ങാട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ പ്രൊ വൈസ്ചാൻസലർ ഡോ. വി.ജെ. പാപ്പു നിർവഹിച്ചു.
മുൻ പിഎസ്സി അംഗം എം.എസ്. ജോസ് അധ്യക്ഷതവഹിച്ചു. കേരളാ കോണ്ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ, എൻഎസ്എസ് കരയോഗം പ്രസിഡന്റ് ജയ്കുമാർ ജി. മഠത്തിൽ, കുറവിലങ്ങാട്ട് പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്യാമള ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു. സ്മൃതി സംഗമത്തിന്റെ സമാപനം ജന്മദിന ദിവസമായ 30നു പാലായിൽ നടക്കും.