പെട്രോൾ–ഡീസൽ വില വർധന: മാർച്ച് രണ്ടിന് സംയുക്ത വാഹന പണിമുടക്ക്
Wednesday, February 24, 2021 12:58 AM IST
തിരുവനന്തപുരം: പെട്രോൾ–ഡീസൽ വില കുത്തനെ വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും മാർച്ച് രണ്ടിന് സംയുക്ത പണിമുടക്ക് നടത്തും.
രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് പണിമുടക്ക്. പണിമുടക്ക് വിജയിപ്പിക്കണമെന്ന് വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് കെ.കെ. ദിവാകരൻ, പി. നന്ദകുമാർ (സിഐടിയു), ജെ. ഉദയഭാനു(എഐടിയുസി), പി.ടി. പോൾ എന്നിവരും അഭ്യർഥിച്ചു.