മാരിടൈം ഇന്ത്യ ഉച്ചകോടി മാര്‍ച്ച് രണ്ടു മുതല്‍
Wednesday, February 24, 2021 11:50 PM IST
കൊച്ചി: കേന്ദ്ര തുറമുഖ, ജലപാത, ഷിപ്പിംഗ് മന്ത്രാലയങ്ങളുടെ സഹായത്തോടെ കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് സംഘടിപ്പിക്കുന്ന രണ്ടാമത് മാരിടൈം ഇന്ത്യ ഉച്ചകോടി മാര്‍ച്ച് രണ്ടു മുതല്‍ നാലു വരെ നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ വെര്‍ച്വലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്ഘാടനം രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.
ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. സെമിനാര്‍ സെഷനുകള്‍, എക്സിബിഷനുകള്‍ എന്നിവ ഉണ്ടാകും.
3,000 കോടി നിക്ഷേപം പ്രതീക്ഷിക്കുന്ന 25 ധാരണപാത്രങ്ങള്‍ ഉച്ചകോടിയിൽ ഒപ്പുവയ്ക്കുമെന്ന് കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ. എം. ബീന പത്രസമ്മേളനത്തില്‍ പറഞ്ഞു. 3500 ലേറെ ആളുകള്‍ക്ക് ഇതുവഴി തൊഴില്‍ ലഭിക്കുമെന്നും അവര്‍ പറഞ്ഞു.
സമ്മിറ്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് www.maritim eindiasu mmit.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.