തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്സിനേഷൻ
Wednesday, February 24, 2021 11:50 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്സിനേഷൻ തുടങ്ങി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ആദ്യ വാക്സിൻ സ്വീകരിച്ചു. തെരഞ്ഞെടുപ്പിനു മുൻപ് ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും വാക്സിൻ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വാക്സിനേഷനായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ ഡാറ്റാ ബേസ് തയാറാക്കി കോവിഡ് പോർട്ടലിൽ നൽകാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.