കേരള പോലീസിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അവാർഡ്
Wednesday, February 24, 2021 11:50 PM IST
തിരുവനന്തപുരം: ക്രൈം ആന്‍ഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ് വർക്ക് ആന്‍ഡ് സിസ്റ്റംസ് (സിസിടിഎൻഎസ്), ഇന്റർ ഓപ്പറബിൾ ക്രിമിനൽ ജസ്റ്റീസ് സിസ്റ്റംസ് (ഐസിജെഎസ്) എന്നിവയിലെ മികച്ച പ്രവർത്തനത്തിന് കേരള പോലീസിലെ മൂന്ന് പേർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അവാർഡിന് അർഹരായി. റിസർവ് സബ് ഇൻസ്പെക്ടർ കെ. ശ്രീനിവാസൻ (വയനാട്), എഎസ്ഐ ടി.ഡി. ഫീസ്റ്റോ (തൃശൂർ സിറ്റി), സീനിയർ സിവിൽ പോലീസ് ഓഫീസർ സി.ആർ. സജിത്ത് (പാലക്കാട്) എന്നിവരാണ് ആദരവിന് അർഹരായത്.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്യോഗസ്ഥർക്ക് അവാർഡുകൾ സമ്മാനിച്ചു.