കേസുകൾ പിൻവലിച്ച നടപടി അഭിനന്ദനാർഹമെന്ന് വെള്ളാപ്പള്ളി
Wednesday, February 24, 2021 11:50 PM IST
ആലപ്പുഴ: ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ കേസുകൾ പിൻവലിച്ച സർക്കാർ തീരുമാനം അഭിനന്ദനാർഹമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ പറഞ്ഞു. കേസ് പിൻവലിക്കാൻ സർക്കാർ തയാറായത് രാഷ്ട്രീയ മര്യാദയാണ്.
ഹൈന്ദവ വിശ്വാസികളോടു സർക്കാർ നീതി കാട്ടിയത് നല്ലകാര്യം തന്നെ. ഇതിനെ രാഷ്ട്രീയ മുതലെടുപ്പായി ആക്ഷേപിക്കരുത്. നല്ല കാര്യങ്ങൾ ചെയ്യുന്പോൾ രാഷ്ട്രീയ കണ്ണോടുകൂടി കാണരുത്. എല്ലാം രാഷ്ട്രീയമായി എതിർക്കുന്നത് നല്ല സമീപനം അല്ല. നല്ലതിനെ സ്വാഗതം ചെയ്യാനുള്ള മനസ് ഉണ്ടാകണമെന്നും വെള്ളാപ്പളളി പറഞ്ഞു.